Latest NewsIndia

രണ്ടാം തവണയും ഗവർണ്ണറുടെ നിർദ്ദേശം കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ ത​ള്ളി.

ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ ത​ള്ളു​ന്ന​ത്.

ബംഗളുരു: ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് രണ്ടാമതും വഴങ്ങാതെ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഇന്നും വിശ്വാസ വോട്ട് നടന്നില്ല. തിങ്കളാഴ്ചയും സഭയില്‍ ചര്‍ച്ച തുടരും. ഇന്ന് ഒന്നരയ്ക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും പിന്നീട് ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ട് നടത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഗവര്‍ണറുടെ സമ്മര്‍ദ്ദം തള്ളിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം കു​മാ​ര​സ്വാ​മി സ​ര്‍​ക്കാ​ര്‍ ത​ള്ളു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു മു​ന്‍​പ് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഗ​വ​ര്‍​ണ​റു​ടെ നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ര്‍​ണ​ര്‍ കു​മാ​ര​സ്വാ​മി​ക്ക് ക​ത്ത് ന​ല്‍​കു​ക​യാ​യി​രു​ന്നു. അതേസമയം ഭരണ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി കുമാര സ്വാമിയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. അതേസമയം വിശ്വാസ വോട്ട് അധികം വൈകിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു. ചര്‍ച്ച വലിച്ചുനീട്ടാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നടപടിക്രമങ്ങള്‍ അനുസരിച്ചുമാത്രമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

വിപ്പ് സംബന്ധിച്ച്‌ വ്യക്തത തേടിയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. പതിനഞ്ച് വിമത എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി ഇത്തരവിട്ടിരുന്നു. വിപ്പ് ബാധകമല്ലെന്ന വ്യഖ്യാനത്തിന് ഇത് കാരണമാകുന്നതായി ഹര്‍ജിയില്‍ പറയുന്നു.അ​തേ​സ​മ​യം വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്‍​മേ​ലു​ള്ള ച​ര്‍​ച്ച നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ കെ.​ആ​ര്‍. ര​മേ​ഷ് കു​മാ​ര്‍ സ​ഭ​യെ അ​റി​യി​ച്ചു. എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം വേ​ണ​മെ​ന്നും ച​ര്‍​ച്ച​ക​ള്‍ തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ത്തി​യാ​കു​മെ​ന്നും കു​മാ​ര​സ്വാ​മി സ​ഭ​യെ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button