ബെംഗളൂരു: കര്‍ണ്ണാടകയിലെ തട്ടിക്കൂട്ട് സര്‍ക്കാര്‍ താഴെവീഴുമെന്നുറപ്പായതോടെ നിയമസഭാ പ്രസംഗത്തില്‍ ബൈബിളിനെ കൂട്ടുപിടിച്ച് വികാരാധീനനായി മുഖ്യമന്ത്രിഎച്ച്.ഡി.കുമാരസ്വാമി.യുഎസിലേക്കുള്ള യാത്രക്കിടെ താന്‍ ബൈബിള്‍ വായിക്കാനിടയായി. അതിലുള്ള ഒരു വാചകം തന്നെ ഒരുപാട് ചിന്തിപ്പിച്ചെന്നും കുമാരസ്വാമി പറഞ്ഞു.ന്യായവിധി ദിവസം തന്നോടൊപ്പം ആരുമുണ്ടാകില്ലെന്ന് താന്‍ മനസിലാക്കി. 2004 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയ കാലം മുതല്‍ ഇന്ന് വരെ അധികാരത്തിന് പുറകെ പോയിട്ടില്ല.
സര്‍ക്കാരിനെ നിലനിര്‍ത്താന്‍ മന്ത്രവാദമൊന്നും കയ്യിലില്ലെന്നും കുമാരസ്വാമി പറഞ്ഞു. ആരെയും വഞ്ചിച്ചിട്ടില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. അധികാരം അല്ല വലുതെന്നും ജനവിശ്വാസമാണെന്നും വിമത എംഎല്‍എമാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു കുമാരസ്വാമി. മുഖ്യമന്ത്രി പദവിയില്‍ തന്നെ തുടരണം എന്ന് ഒരു നിര്‍ബന്ധം ഇല്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. യാത്രവേളയില്‍ താന്‍ ഒരു പാട് നേരം ബൈബിൾ വാചകത്തെ കുറിച്ച് ചിന്തിച്ചു. ദൈവം ആഗ്രഹിക്കുമ്പോള്‍ മാത്രമേ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുകയുള്ളൂ. ദൈവം തന്നോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments