KeralaLatest NewsIndia

പ്രളയനഷ്ടത്തിന്റെ അപേക്ഷ കിട്ടിയത്‌ രണ്ടര ലക്ഷം; തീര്‍പ്പായത്‌ 571

എറണാകുളം ജില്ലയില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍- 1,06,319.

കൊച്ചി: പ്രളയനഷ്‌ടപരിഹാര അപേക്ഷകളില്‍ തീര്‍പ്പ്‌ അനന്തമായി വൈകുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെ കിട്ടിയത്‌ 2,60,269 അപേക്ഷകള്‍. പരിഹാരം കണ്ടത്‌ 571 എണ്ണത്തില്‍മാത്രം. പത്തനംതിട്ട ഒഴികെ മറ്റു 13 ജില്ലകളില്‍നിന്നുള്ള ഒരു അപേക്ഷയില്‍പോലും പരിഹാരമായില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. എറണാകുളം ജില്ലയില്‍നിന്നാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍- 1,06,319.

തൃശൂര്‍ ജില്ല (58721)യും ആലപ്പുഴ (56514) ജില്ലയുമാണ്‌ തൊട്ടുപിന്നില്‍.പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്കു നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ ആദ്യഘട്ടത്തില്‍ 2019 ജനുവരിവരെ 6648 അപേക്ഷ കിട്ടി. ഇതിനുള്ള നഷ്‌ടപരിഹാരം പൂര്‍ണമായും നല്‍കി. ഇക്കാലയളവില്‍ 1,030,38 നഷ്‌ടപരിഹാര അപേക്ഷകളാണ്‌ ഭാഗികമായി വീടു തകര്‍ന്നവര്‍ നല്‍കിയത്‌. ഇതില്‍ 1,03,013 എണ്ണം തീര്‍പ്പായി.ഭാഗികമായി തകര്‍ന്നതിനു 10,538 വീട്ടുടമകള്‍ നല്‍കിയ ഹര്‍ജികളില്‍ 3130 എണ്ണം പരിഹരിച്ചു.

രണ്ടാം ഘട്ടമായി ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച്‌ 31 വരെ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കു നഷ്‌ടപരിഹാരം തേടി 4567 ഹര്‍ജികള്‍ ലഭിച്ചതില്‍ 338 എണ്ണം മാത്രമാണ്‌ തീര്‍പ്പാക്കിയത്‌. മൂന്നാംഘട്ടത്തിലാണ്‌ 2,60,269 അപേക്ഷകള്‍ കിട്ടിയത്‌. ഇതില്‍ അവസാന മൂന്നുമാസങ്ങളില്‍ ലഭിച്ചവ തരംതിരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സഹായം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ വീണ്ടും റവന്യൂ വകുപ്പില്‍ പരാതി നല്‍കണമെന്നാണ്‌ ഹൈക്കോടതി വിധിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button