കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ പ്രതികളായ മൂന്നു നേതാക്കളെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി . എം.എം അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍, റിമാന്‍ഡില്‍ കഴിയുന്ന പാര്‍ട്ടി നേതാവ് എന്‍.എന്‍. നിഥിന് എന്നിവരെയാണു പാര്‍ട്ടി പുറത്താക്കിയത് . ദുരിതാശ്വാസ ഫണ്ടില്‍നിന്നു പത്തരലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി എന്നതാണ് കേസ്. സാമ്പത്തിക സഹായത്തിന് അര്ഹതയുള്ളവരില് നല്ലൊരു ശതമാനം പേര്‍ക്കും ഇനിയും തുക മുഴുവന്‍ ലഭിച്ചിട്ടില്ലെന്നിരിക്കേയാണു, പാര്‍ട്ടി നേതാക്കളുടെ അക്കൗണ്ടിലേക്കു വിഷ്ണു പ്രസാദ് പലപ്പോഴായി പണം മാറ്റിയത് .
അറസ്റ്റിലായ പ്രതികളില്‍ മൂന്നുപേര്‍ സ്ത്രീകളാണ്.തട്ടിപ്പുകേസില്‍ പ്രതികളായ അന്‍വറും ഭാര്യ കൗലത്തും ഇപ്പോഴും ഒളിവിലാണ് .കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ റവന്യു ഉദ്യോസ്ഥനായ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനത്തിലാണു വിഷ്ണുപ്രസാദ് സര്‍വീസില്‍ കയറുന്നത് . 2014 മുതല്‍ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലാണു വിഷ്ണു ജോലി ചെയ്യുന്നത്. ഏറെ മുന്നൊരുക്കങ്ങള്ക്കുശേഷമാണു വിഷ്ണുപ്രസാദ് പരിചയക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പ്രളയ നിധിയില്‍നിന്നു പണം കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
മറ്റൊരു ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ ഭാര്യയുടെ പേരിലാണു ദുരന്തനിവാരണ വിഭാഗത്തില്‍നിന്നു രണ്ടര ലക്ഷം രൂപ വിഷ്ണു മാറ്റിയത് . മുഖ്യപ്രതികളില്‍ വിഷ്ണുപ്രസാദിനൊപ്പം തട്ടിപ്പു പണത്തിന്റെ പങ്ക് അന്‍വറും നിധിനും കൈപ്പറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments