ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വെള്ളിയാഴ്ച ഇന്ന് പ്രഖ്യാപിക്കില്ല. ടീമിനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച നടത്താനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങളുടെ വരവും പോക്കും സംബന്ധിച്ച സംശയങ്ങള്‍ തുടരുന്നതിനിടെ സെലക്ഷനും പൊടുന്നനെ മാറ്റി വച്ചത്്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഭരണനിര്‍വഹണ സമിതിയുടെ (സി.ഒ.എ.) ഇടപെടലിനെത്തുടര്‍ന്നാണ് യോഗം മാറ്റിയത്. ഞായറാഴ്ച ടീമിന്റെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.) സെക്രട്ടറിയാണ് കാലങ്ങളായി സെലക്ഷന്‍ കമ്മിറ്റി യോഗം വിളിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ സെക്രട്ടറി യോഗം വിളിക്കരുതെന്ന് വിനോദ് റായ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീം പ്രഖ്യാപനം മാറ്റിവച്ചത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് വിനോദ് റായ് സമിതിയെ നിയോഗിച്ചതെങ്കിലും ഇപ്പോഴും ബി.സി.സി.ഐ. തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ആരോപണമുണ്ടായിരുന്നു.
Post Your Comments