കൊച്ചി: വിലകൂടിയ ബൈക്കുകള്‍ കുറഞ്ഞ തുകയ്ക്ക് നൽകുമെന്ന് അറിയിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നു.വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട തട്ടിപ്പില്‍ നിരവധിപേര്‍ക്ക് പണം നഷ്ടമായി. മണി ചെയിൻ രീതിയിലാണ് തട്ടിപ്പ്.
അംഗമാകാന്‍ 12000 രൂപ നല്കിയവരാണ് തട്ടിപ്പിന് ഇരയായത്. തുടര്‍ന്ന് 12,000 വീതം വാങ്ങി അഞ്ചുപേരെ കണ്ണികളാക്കണം. ആദ്യത്തെയാൾക്ക് വിലകൂടിയ കെ.ടി.എം ഡ്യൂക്ക്, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് അടക്കം നാലു ബൈക്കുകളില്‍ ഏതെങ്കിലും ഒന്ന് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
‘ബൈക്ക് പ്രേമികള്‍ക്കായി സുവര്‍ണാവസരം’ എന്ന പേരില്‍ പോസ്റ്ററും പുറത്തിറക്കിയിരുന്നു.ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിലൂടെയായിരുന്നു പ്രചാരണം. വേഗത്തില്‍ ചേര്‍ക്കുന്നവര്‍ക്ക് 30 കണ്ണികള്‍ ആകുംമുമ്ബ് ബോണസായി ബൈക്ക് നല്‍കുമെന്നും പോസ്റ്റുകളില്‍ പറഞ്ഞു. ഇതനുസരിച്ച് ചിലര്‍ക്ക് ബൈക്ക് നല്കി. ഫിനാന്‍സ് എടുത്തവര്‍ക്ക് ആദ്യഗഡു കമ്പനി ഷോറൂമിന് നല്കി. പിന്നീട് മുടങ്ങി. പലതവണ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. വായ്പക്കായി സ്വന്തം രേഖകളാണ് പലരും നല്‍കിയത്. ഇവര്‍ കുടുങ്ങി. ചിലര്‍ സ്വന്തം നിലയില്‍ ഗഡുക്കള്‍ അടച്ചു.
കുടിശ്ശിക വര്‍ധിച്ചതോടെ ഫിനാന്‍സ് കമ്പനികള്‍ പലരുടെയും ബൈക്കുകള്‍ തിരിച്ചെടുത്തതായും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.കണ്ണികള്‍ മുറിഞ്ഞാലും ആവശ്യപ്പെട്ടാല്‍ പണം തിരികെത്തരുമെന്നും കമ്പനി പറഞ്ഞിരുന്നുവത്രേ. മിക്കവര്‍ക്കും തിരികെ ലഭിച്ചില്ല.പ്ലസ് ടു വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ നൂറുകണക്കിന് പേരാണ് കെണിയില്‍ വീണത്.
Post Your Comments