തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രണ്ടാമതും ഗവർണറെ കാണാൻ ഒരുങ്ങുന്നു. കോളജിലെ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്.
യുഡിഎഫ് എംഎൽഎമാരും ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. കെഎസ്യു പ്രവർത്തകർ മന്ത്രി കെ ടി ജലീലിന്റെ ഓഫീസ് ഉപരോധിച്ചു. കെഎസ്യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.
മൂന്നു ദിവസത്തെ നിരാഹാര സമരവുമായി എബിവിപിയും സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധം ആരംഭിച്ചു. അവകാശ പത്രിക മാർച്ചുമായി എസ്എഫ്ഐയും പ്രതിഷേധ പരിപാടികൾക്കിടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തി. വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം എസ്എഫ്ഐയുടെ പ്രകടനത്തിൽ ഉണ്ടായിരുന്നു.
Post Your Comments