ഒറ്റപ്പാലം: മോഷണക്കേസിൽ ആരോപണവിധേയയായ ഒറ്റപ്പാലം നഗരസഭ കൗൺസിലർ സുജാതയെ പാർട്ടിയിൽനിന്ന് പുറത്താക്കി. സിപിഎം അംഗമായ മറ്റൊരു കൗൺസിലറുടെ പരാതിയെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
എന്നാൽ കൗൺസിലർക്കെതിരെ ഇതുവരെ പൊലീസ് കേസ്സെടുത്തിട്ടില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്. കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസിൽവെച്ച് മോഷണം പോയത്.
കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി ആകെ 1.70 ലക്ഷം രൂപയും സ്വർണ നാണയവും മോഷണം പോയെന്നാണ് കണക്ക്. മോഷണവുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്നതിനാൽ ലോക്കൽ കമ്മിറ്റി അംഗമായ സുജാതയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി എന്നാണ് ഔദ്യോഗിക വിശദീകരണം.
Post Your Comments