ബെംഗുളൂരു: കര്‍ണാടക പ്രതിസന്ധിയെ തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും. നിയമസഭയില്‍ ഇന്ന് 11-നാണ് വോട്ടെടുപ്പ്. വിമത എംഎല്‍എമാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണു സാധ്യത.
ഭരണപക്ഷ എം.എല്‍.എ.മാരുടെ രാജിയെത്തുടര്‍ന്നാണ് കര്‍ണാടകത്തിലെ സഖ്യ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. അതേസമയം വിമത എംഎല്‍മാരുടം രാജിയിലും, അയോഗ്യതിയും തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് പൂര്‍ണ അധികാരം നല്‍കി സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ.മാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസില്‍ നിന്നു പതിമൂന്നും ജനതാദള്‍-എസില്‍നിന്നു മൂന്നും എം.എല്‍.എ.മാരാണു രാജിവെച്ചത്. സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ ഇവരില്‍ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. എന്നാല്‍, മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മാത്രമാണു മടക്കിക്കൊണ്ടുവരാനായത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും റെഡ്ഡി പറഞ്ഞു.
രാജിവച്ച 12 എംഎല്‍എമാരും നിലവില്‍ മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകര്‍, ആനന്ദ് സിംഗ്, റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
രാമലിംഗറെഡ്ഡി രാജി പിന്‍വലിച്ചാല്‍ ഭരണപക്ഷത്തിന്റെ അംഗബലം 102 ആകും. കെ.പി.ജെ.പി. കോണ്‍ഗ്രസില്‍ ലയിച്ചതാണെന്നുകാണിച്ച് ആര്‍. ശങ്കറിനെ അയോഗ്യനാക്കാനുള്ള നീക്കവും കോണ്‍ഗ്രസിനുണ്ട്. രാജിവെച്ച മറ്റു 15 എം.എല്‍.എ.മാരും ബി.ജെ.പി.യുടെ സംരക്ഷണത്തിലായതിനാല്‍ അനുനയനീക്കം ബുദ്ധിമുട്ടാണ്.
Post Your Comments