ബെംഗുളൂരു: കര്‍ണാടക നിയമസഭയായ വിധാന്‍ സൗദയില്‍ കനത്ത സുരക്ഷ. കര്‍ണാടക സഖ്യ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായിട്ടാണ് വിധാന്‍സൗധയില്‍ സുരക്ഷ ശക്തമാക്കിയത്. വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എമാര്‍ വിധാന്‍ സൗധയില്‍ എത്തി തുടങ്ങി.
അതേസമയം വിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ട്. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിവയ്ക്കാനാണ് ശ്രമം. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടില്‍ ആരോഗ്യ കാരണങ്ങളാല്‍ വോട്ടെടുപ്പിന് എത്തില്ല എന്നാണ് സൂചന. എന്നാല്‍ വോട്ടെടുപ്പ് മാറ്റിവയ്‌ക്കെരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്കു കത്തു നല്‍കി.
Post Your Comments