UAELatest News

ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാൻ ഇനി വാട്സാപ്പ്

ദുബായ്: ദുബായിൽ ഗതാഗത പിഴയുടെ വിശദാംശങ്ങൾ ഇനി വാട്സാപ്പിലൂടെ അറിയാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) 24/7 വാട്സാപ് സേവനം ആരംഭിക്കുമെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലെ വീഡിയോയിലൂടെ ആർടിഎ അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് ആർടിഎയുടെ 058-8009090 വാട്സ് ആപ്പ് നമ്പരിലൂടെ പിഴ എങ്ങനെ, എവിടെ, എപ്പോൾ അടക്കണം തുടങ്ങിയ വിവരങ്ങൾ ചോദിക്കാനാകും. ഉടൻ തന്നെ മറുപടിയും ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button