![Zinnia flowers growing on Veggie on the ISS](/wp-content/uploads/2019/07/zinnia-flowers-growing-on-veggie-on-the-iss.jpg)
വാഷിംഗ്ടണ്‍: എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ശാസ്ത്രജ്ഞരുടെ ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പര്‍ വിഴയിക്കാനൊരുങ്ങി നാസ. ഇതിനായി നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്എസ്) പഴവര്‍ഗത്തില്‍പ്പെടുന്ന എസ്പാനൊല ചില്ലി പെപ്പറിന്റെ തൈ അയക്കും. നാസയിലെ പ്ലാന്റ് ഫിസിയോളജിസ്റ്റ് റേ വീലര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഐഎഎസില്‍ പച്ചക്കറികളും പൂച്ചെടികളും വിജയകരമായി വളര്‍ത്തി വരികയാണ്.
ഉയരമുള്ള സ്ഥലങ്ങളിലെ കാലാവസ്ഥയില്‍ വളരുന്നതിനാലും കുറഞ്ഞ കാലയളവില്‍ കായ്ക്കുന്നതും പരാഗണത്തിന് എളുപ്പമായതിനാലുമാണ് എസ്പാനൊല തിരഞ്ഞെടുത്തതെന്നും റേ വീലര്‍ വ്യക്തമാക്കി.
ഭൂമിക്കുള്ളില്‍ ഏകദേശം 33.-435 കി.മീ ദൂരത്തില്‍ ചുറ്റിക്കറങ്ങുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സജ്ജീകരിച്ച പ്രത്യേക ഫാമിലാണ് നാസയുടെ കൃഷി. ഇതിനു മുമ്പ് നാസ ബഹിരാകശത്ത് വെച്ചു പിടിപ്പിച്ച ചൈനീസ് കാബേജ്, കടുക് ചെടി, റഷ്യന്‍ ചുവന്ന കാബേജ്, സിന്നിയ എന്നൊരു പൂച്ചെടി ഇവയെല്ലാം വിജയകരമായി വളര്‍ന്നിരുന്നു.
Post Your Comments