Latest NewsIndiaInternational

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരനീതിന്യായ കോടതി തടഞ്ഞു, പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും കോടതി

.49 വയസുകാരനായ ജാദവ് മുന്‍ നാവിക ഓഫീസറാണ്.

ഹേഗ്(നെതര്‍ലന്‍ഡ്‌സ്): രാജ്യാന്തരനീതിന്യായ കോടതി(ഐ.സി.ജെ.) കൂല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു. 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്നും രാജ്യാന്തരനീതിന്യായ കോടതി ചൂണ്ടിക്കാട്ടി.49 വയസുകാരനായ ജാദവ് മുന്‍ നാവിക ഓഫീസറാണ്.

ഹേഗിലെ പീസ് പാലസില്‍ നടന്ന പബ്ലിക് സിറ്റിങ്ങില്‍ ജഡ്ജ് അബ്ദുള്‍ഖാഫി അഹമ്മദ് യൂസഫ് ആണ് വിധി പ്രഖ്യാപിക്കുന്നത്.ജാദവിന് ഇന്ത്യയില്‍നിന്നുള്ള കോണ്‍സുലാര്‍ സഹായംപോലും പാകിസ്താന്‍ നിഷേധിച്ചെന്നും ഇതു വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഐ.സി.ജെ. 2017 മേയ് എട്ടിനാണ് ഐ.സി.ജെയെ സമീപിച്ചത്. ഇന്ത്യയും പാകിസ്താനും തങ്ങളുടെ വിശദമായ ഹര്‍ജികളും വാദങ്ങളും ഈ ഘട്ടത്തില്‍ നിരത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button