ഹേഗ് : പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് മിലിട്ടറി വിധിച്ച വധശിക്ഷയുടെ വാദങ്ങൾക്കായി രാജ്യാന്തരകോടതിയിൽ എത്തിയ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പെരുമാറ്റം മറ്റു രാജ്യങ്ങൾക്ക് കൗതുകമായി. കുൽബൂഷൻ ജാദവ് കേസിന്റെ വാദം കേൾക്കുന്നതിനുമുമ്പേ ഇന്ത്യയുടെ എംഇഎ ദീപക് മിത്തലും പാകിസ്താന്റെ എജി അൻവർ മൻസൂർ ഖാനും പരസ്പരം ആശംസകൾ അറിയിച്ചിരുന്നു.
അൻവർ മൻസൂർ ഖാൻ ദീപക് മിത്തലിനു ഷേക്ക് ഹാൻഡ് കൊടുക്കാൻ ശ്രമിച്ചുവെങ്കിലും, മിത്തൽ തിരിച്ചു ഹസ്തദാനം നൽകാതെ കൈകൂപ്പി നമസ്കാരം പറയുകയായിരുന്നു ചെയ്തത്. അതെ സമയം പാക് ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് പാക് മിലിട്ടറി വിധിച്ച വധശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ രാജ്യാന്തരകോടതിയിൽ ആവശ്യപ്പെട്ടു.
കുൽഭൂഷണ്‍ ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്കു കാണാൻ അനുവദിക്കുന്നതിനു 3 മാസം സമയമെടുത്തത് പാകിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനം സംബന്ധിച്ചു പ്രശ്നങ്ങളുണ്ടായതിനാലാണ് ഇതെന്നാണു പാകിസ്ഥാൻ പറഞ്ഞത് .എന്നാൽ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വ്യക്തമാക്കി. കേസിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കൂടിക്കാഴ്ചയ്ക്കുള്ള അനുമതി അടക്കം നിഷേധിച്ചത് അന്വേഷണത്തെ ബാധിച്ചു.കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുൽഭൂഷൻ നേരിടുന്നത്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായമാണ് പാകിസ്ഥാനിലേത്.കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയ കുറ്റങ്ങൾ പോലും വ്യക്തമല്ല.കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാകിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ വാദിച്ചു.2017 ഡിസംബർ 25ന് കുൽഭൂഷന്റെ കുടുംബം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
കൂടിക്കാഴ്ചയുടെ സ്വഭാവത്തെ നിരാശയോടെയാണ് ഇന്ത്യ കണ്ടത്.മാത്രമല്ല കുൽഭൂഷനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യയേയും,അമ്മയേയും പാക് അധികൃതർ അപമാനിക്കുകയും ചെയ്തു.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ പാകിസ്ഥാനെ പ്രതിഷേധമറിയിച്ചിരുന്നു.ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൻമേലാണു വാദം പുരോഗമിക്കുന്നത്.
നാലു ദിവസത്തെ വാദത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും വാദിക്കാനുള്ള അവസരം ലഭിക്കും.ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017ൽ ജാദവിനെ (48) പാകിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്.
Post Your Comments