
ന്യൂഡല്‍ഹി: പാകിസ്താന് തടവിലാക്കിയിരിക്കുന്ന കുല്ഭൂഷണ് യാദവിനെ കാണാന്‍ അഭിഭാഷകര്‍ക്കുള്ള അനുമതി നിഷേധിച്ചതായി അഭിഭാഷകൻ ഹരീഷ് സാല്‍വേ. ഇത് സംബന്ധിച്ച് ഹരീഷ് സാല്‍വേ പരാതിയുമായി അന്താരാഷ്ട്ര കോടതിയിയെ സമീപിച്ചു.
കൃത്യമായ സമയത്ത് കുല്‍ഭൂഷണെ കാണാന്‍ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അനുമതി നല്‍കുന്നതും പാകിസ്താന് മുടക്കുകയാണ്. അതിനായി അന്താരാഷ്ട്ര കോടതിയുടെ നിര്‍ദ്ദേശം വിവിധ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തുന്ന രീതി പാകിസ്താന് തുടരുകയാണെന്നും സാല്‍വേ ആരോപിച്ചു ചാരനെന്ന കള്ളക്കേസ്സിലാണ് പാകിസ്താന് കുല്‍ഭൂഷണെ കഠിനതടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വധശിക്ഷ വിധിച്ചെങ്കിലും അന്താരാഷ്ട്ര ഇടപെടല്‍ കാരണം 2017 ഏപ്രിലില്‍ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്.
എട്ടു തവണ കുല്‍ഭൂഷണുമായി ബന്ധപ്പെട്ട വിവരാന്വേഷണത്തിന് പാകിസ്താനുമായി ശ്രമിച്ചെന്ന് ഹരീഷ് സാല്‍വേ അറിയിച്ചു. നിരന്തരം കുല്‍ഭൂഷനെ മോചിപ്പിക്കാന്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥതയില്‍ തീരുമാനിച്ചിട്ടും പാകിസ്താന് നടപടികള്‍ പരമാവധി വൈകിപ്പിക്കുകയാണ്. നിലവില്‍ പാകിസ്താന് വേണ്ടെന്ന് വച്ച പട്ടാള കോടതിയുടെ 2017ലെ ഉത്തരവിലാണ് നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷനെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് പാക് തീര രക്ഷാ സേന പിടികൂടിയത്.
വര്‍ഷങ്ങളോളം ഒരു സൈനികനെ പിടികൂടിയ വിവരം മറച്ചുവച്ച പാക് നടപടിക്കെതിരെ ശക്തമായ അന്താരാഷ്ട്രസമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രസര്ക്കാറിനായതോടെയാണ് കുടുംബാംഗങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കുല്‍ഭൂഷനെ കാണാന്‍ അനുവദിച്ചത്.
ALSO READ: ലോക്ക് ഡൗൺ കാലത്തും റിലയൻസ് ജിയോയിൽ വൻ നിക്ഷേപവുമായി പുതിയ നിക്ഷേപകർ
ഇന്ത്യയുടെ ഭാഗത്തു നിന്നും എല്ലാ രേഖകളും നടപടികളും പൂര്‍ത്തിയാക്കിയിട്ടും പാകിസ്താന്റെ നടപടി വൈകുന്നത് തീര്‍ത്തും നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. കടുത്ത അപകര്‍ഷതാ ബോധവും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ തലക്കുനിക്കേണ്ടിവന്നതിലുള്ള കടുത്ത അസൂസയും ഈര്ഷ്യയുമാണ് അവര്‍ക്കുള്ളതെന്നും കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സാല്‍വേ വ്യക്തമാക്കി.
Post Your Comments