പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. രാത്രി 10 ന് ഹരിവരാസനം പാടി അടയ്ക്കും. കർക്കടകം ഒന്നിന് 17-7-19 ന് രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് അഭിഷേകം, നെയ്യഭിഷേകം.5.45 ന് മഹാഗണപതി ഹോമം, പതിവ് പൂജകള്‍, എന്നിവയുണ്ടാകും. നട തുറക്കുന്ന 17-7-19 മുതല്‍ 21-7-19 വരെ ഉദയാസ്തമന പൂജ, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
Post Your Comments