
പെന്‍സില്‍വാനിയ: മുന്നറിയിപ്പുകള്‍ അവഗണിച്ച് റിവർ റാഫ്റ്റിംഗിനിറങ്ങിയ സംഘം വെള്ളച്ചാട്ടത്തിൽ വീണു. പെന്‍സില്‍വാനിയയിലെ ഒഹിയോപൈല്‍ സ്റ്റേറ്റ് പാര്‍ക്കിലാണ് സംഭവം. ആറംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. യോക്കഗിനി നദിയിലാണ് അപകടം നടന്നത്. ഗൈഡുകള്‍ ഇല്ലാതെ റിവര്‍ റാഫ്റ്റിംഗിനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സാധാരണയുള്ള റിവര്‍ റാഫ്റ്റിംഗ് പാതയില്‍ നിന്ന് വ്യതിചലിച്ചതോടെയാണ് സംഘം കുത്തൊഴുക്കില്‍പ്പെട്ടത്. മൂന്നില്‍ അധികം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സംഘം അവഗണിച്ചതാണ് അപകടത്തിനിടയാക്കിയത്. വെള്ളച്ചാട്ടത്തിലേക്ക് കുത്തൊഴുക്കില്‍പ്പെട്ട് എത്തുന്ന സംഘത്തിന്‍റെ ദൃശ്യങ്ങള്‍ കരയില്‍ നിന്ന കോഡി വെറോണിയാണ് പകര്‍ത്തിയത്.
Post Your Comments