KeralaLatest News

അക്‌സ ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥികൾ മരിച്ചസംഭവത്തിൽ കൂടുതൽവിവരങ്ങൾ

അരുവിക്കുത്ത്: ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ എന്ന് പ്രാഥമിക നി​ഗമനം. ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരുടെ മൃതദേ​ഹങ്ങൾ അരുവികുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നെന്നാണ് സഹപാഠികൾ പറയുന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും ഫോണും കണ്ട പ്രദേശവാസികൾ അ​ഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാർത്ഥികളുടെ മൃതദേ​ഹങ്ങൾ കണ്ടെടുത്തത്.

ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22) മുട്ടം എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ഇതേ കോളജിലെ ഒന്നാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് അക്‌സാ റെജി. കൊല്ലം തലവൂർ മഞ്ഞക്കാല സ്വദേശിനിയാണ് പെൺകുട്ടി. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും രാവിലെ പോയത്.

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു മൂന്നു കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോൺ കരയിൽ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഏറെ നേരം ഫോൺ‌ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.

അരുവിക്കുത്ത് വെള്ളച്ചാട്ടം കുത്തൊഴുക്കും നിരവധി കയങ്ങളുമുള്ള പ്രദേശമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button