IdukkiNattuvarthaLatest NewsKeralaNews

വിനോദ സഞ്ചാരി വെള്ളച്ചാട്ടത്തിൽപ്പെട്ടു : രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് മറിഞ്ഞും അപകടം

ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) ആണ് അപകടത്തിൽപ്പെട്ടത്

ഇടുക്കി: ആലപ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു. യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് മറിഞ്ഞു.

Read Also : തമിഴ്‌നാട്ടിലെ വ്യാജമദ്യവേട്ട: 1558 പേര്‍ അറസ്റ്റില്‍, 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി

ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്. കുളിക്കുന്നതിനിടയിൽ സംഘത്തിൽപ്പെട്ട ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) ആണ് അപകടത്തിൽപ്പെട്ടത്. തുടർന്ന്, ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു.

യുവാവുമായി ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസ് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം റോഡിൽ മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. തുടർന്ന്, ആശുപത്രിയിൽ എത്തിച്ച ശേഷം യുവാവിനെ വിദ​ഗ്ധ ചികിത്സക്കായി കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button