യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തിനുപിന്നില്‍ എസ്എഫ്‌ഐ വേഷധാരികളായ ചിലരാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ട നടപടി സ്വാഗതാര്‍ഹമാണ്. അതുകൊണ്ട് മാത്രമാകില്ല. ശക്തമായ തിരുത്തല്‍നടപടികള്‍ സ്വീകരിക്കണം. എസ്എഫ്‌ഐ വേഷധാരികളായ വിരുദ്ധരെ തിരിച്ചറിയാന്‍ കഴിയണമെന്നും അത്തരക്കാര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരമൊരുക്കരുതെന്നും എം എ ബേബി പറഞ്ഞു. ബി എസ് രാജീവ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിന്റെപേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ അക്രമകാരികളായി ചിത്രീകരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. എസ്എന്‍ കോളേജ് വളപ്പിലിട്ട് എബിവിപിക്കാര്‍ കൊന്ന യൂണിറ്റ് സെക്രട്ടറിയും തന്റെ സഹപാഠിയുമായിരുന്ന ശ്രീകുമാര്‍, മന്ത്രി ജി സുധാകരന്റെ അനിയന്‍ ജി ഭുവനേശ്വരന്‍, പട്ടാമ്പി കോളേജിലെ സെയ്താലി, പോപ്പുലര്‍ ഫ്രണ്ടുകാരുടെ കത്തിക്കിരയായ അഭിമന്യു തുടങ്ങി നിരവധി പേരെയാണ് എസ്എഫ്‌ഐക്ക് നഷ്ടമായിട്ടുള്ളത്. എസ്എഫ്‌ഐ കാരണം ഒരു വിദ്യാര്‍ഥിയുടെ ജീവന്‍പോലും നഷ്ടമായിട്ടില്ലെന്നും എം എ ബേബി പറഞ്ഞു.
Post Your Comments