Latest NewsIndia

ബഹുനില കെട്ടിടം തകര്‍ന്നു വീണു: നാല്‍പതിലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നു

മുംബൈ: ബഹുനില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ഡോംഗ്രിയിലെ നാലു നില കെട്ടിടമാണ് തകര്‍ന്നു വീണത്. കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങി കിടക്കുന്നതയാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button