Kerala

സംസ്ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷനുകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകി

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പോലീസ് സ്‌റ്റേഷനുകൾക്കുള്ള 2018ലെ പുരസ്‌കാരങ്ങൾ സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാംസമ്മാനം തൃശൂർ ജില്ലയിലെ ചാലക്കുടി പോലീസ് സ്‌റ്റേഷനാണ്. രണ്ടാംസമ്മാനം ആലപ്പുഴയിലെ ചേർത്തല പോലീസ് സ്‌റ്റേഷനും, മൂന്നാംസമ്മാനം തിരുവനന്തപുരത്തെ ഫോർട്ട് പോലീസ് സ്‌റ്റേഷനും ഏറ്റുവാങ്ങി. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസർ രമൺ ശ്രീവാസ്തവ തുടങ്ങിയവരും പങ്കെടുക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button