NewsIndia

എംപിമാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ദില്ലി: എംപിമാര്‍ രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ അവരുടെ പ്രദേശങ്ങളിലെ ജലപ്രതിസന്ധി പ്രശ്‌നത്തില്‍ ഇടപെടണം. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം ഇരിക്കുകയും പൊതുജനങ്ങളുടെ പരാതികള്‍ ശ്രദ്ധിക്കുകയും വേണം. മന്ത്രിമാരും എംപിമാരും പാര്‍ലമെന്റില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ഉന്നിപ്പറഞ്ഞു. ”റോസ്റ്റര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത മന്ത്രിമാരെക്കുറിച്ച് അതേ ദിവസം തന്നെ അറിയിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എംപിമാര്‍ സര്‍ക്കാര്‍ ജോലികളിലും പദ്ധതികളിലും പങ്കെടുക്കണം. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ ഹാജരാകണം. പുതിയ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് എംപിമാര്‍ തങ്ങളുടെ പ്രദേശത്തെ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ എംപിയും തന്റെ പ്രദേശത്തെ ജനങ്ങള്‍ക്കായി നൂതനമായ ഒരു ആശയം ആസൂത്രണം ചെയ്യണമെന്ന് മോദി യോഗത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button