Latest NewsKerala

കേരള സര്‍വകലാശാലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെഎസ്‌യുവിന്റെ പ്രതിഷേധം

പത്തോളം പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പ്രതിഷേധം. യൂണിവേഴ്‌സിറ്റി കോളേജ് അക്രമവും ്തിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പരീക്ഷ ക്രമക്കേടിലും നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ് യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ചു. കൂടാതെ സര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.നാടകീയ രംഗങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വ്വകലാശാല ആസ്ഥാനത്ത് അരങ്ങേറിയത്. ഇപ്പോഴും പത്തോളം പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button