തിരുവനന്തപുരം : സ്വന്തം പതാകയാൽ ഇത്രമാത്രം ട്രോൾ ചെയ്യപ്പെടുന്ന മറ്റൊരു പ്രസ്ഥാനമില്ലെന്ന് എസ്.എഫ്.ഐയെ പരിഹസിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ. എ.ഐ.എസ്.എഫിനെ ആക്രമിക്കുന്നത് എസ്.എഫ്.ഐക്കാരാണെന്നും എബിവിപിയോ കെ.എസ്.യുവോ ഇതുവരെ അക്രമിച്ചിട്ടില്ലെന്നും ശുഭേഷ് പറഞ്ഞു. മൂന്നു പതിറ്റാണ്ടായി ക്രിമിനൽ വാഴ്ച്ചയാണ് യൂണിവേഴ്സിറ്റി കോളേജിൽ.എ.ഐ.എസ്.എഫ് പ്രവർത്തകയെ കോളേജിൽ പഠിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് കോളേജിലെത്തിയ തന്നെ കോളേജിൽ കയറ്റിയില്ലെന്നും ശുഭേഷ് പറഞ്ഞു.
എസ്.എഫ്.ഐ അവരുടെ കൊടിയിലെഴുതിയ കാര്യങ്ങളിലേക്ക് തിരിച്ചു പോയാൽ മാത്രം മതി കോളേജുകളിലെ ഗുണ്ടായിസം അവസാനിക്കാനെന്നും ശുഭേഷ് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് അരുൺ ബാബുവിനെ ഉടുതുണി പറിച്ചെറിഞ്ഞാണ് മർദ്ദിച്ചത്. എ.ഐ.എസ്.എഫ് പ്രവർത്തകയായ മണിമേഖലയെ നോമിനേഷൻ കൊടുക്കാനനുവദിക്കാതെ പൂട്ടിയിട്ടതിനെ തുടർന്ന് കോളേജിലെത്തിയതായിരുന്നു അരുൺ ബാബു.
അരുണിനെ കോളേജിനകത്ത് കയറ്റി ഉടുതുണി പറിച്ചെറിഞ്ഞ് ക്രൂരമായി മർദ്ദിച്ചു.പുറത്തുകണ്ട പൊലീസ് ജീപ്പിൽ ഓടിക്കയറിയാണ് അരുൺ ബാബു രക്ഷപ്പെട്ടതെന്നും ജീപ്പിൽ കിടന്ന ടവ്വൽ ഉടുത്തപ്പോൾ അത് എസ്.ഐ വലിച്ചഴിച്ചെന്നും ശുഭേഷ് ഓർമ്മിക്കുന്നു. 2010 ൽ കോട്ടയം ജില്ല സെക്രട്ടറിയായിരിക്കെ എസ്.എഫ്.ഐയുടെ ക്രൂര മർദ്ദനത്തിനിരയായ വിവരവും ശുഭേഷ് പങ്കുവച്ചു.
Post Your Comments