ലഖ്‌നൗ: ഗോശാലയിലെ ഫശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മിര്‍സാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചത്തിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി.
ഗോശാലകള്‍ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ മജിസ്‌ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. പാല്‍ കറന്നെടുത്ത ശേഷം പശുക്കളെ തെരുവിലേക്ക് അഴിച്ചു വിടുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments