Latest NewsKeralaIndia

പശുസംരക്ഷണത്തിന്​ വോട്ട്​ തേടി ബിഹാര്‍ സി.പി.എം: കമന്റ് ബോക്സിൽ മലയാളത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്തി പരിഹാസം

ബിജെപി അനുഭാവികൾ എംബി രാജേഷിന്റെ ബീഫ് ഫെസ്റ്റിവലിന്റെ വാർത്താലിങ്കുകൾ ഇട്ട് ആഘോഷമാക്കി.

പട്​ന: ബിഹാര്‍ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ഫേസ്​ബുക്​ പേജില്‍ കന്നുകാലി സംരക്ഷണത്തിന്​ വോട്ട്​ തേടി പോസ്​റ്റ്​ പ്രത്യക്ഷപ്പെട്ടു. ”കാലിത്തീറ്റക്കും, കന്നുകാലികളെ ചികിത്സിക്കുന്നതിനുള്ള ആധുനിക ചികിത്സ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമായും മഹാസഖ്യത്തിന്റെ പിന്തുണയുള്ള സി.പി.ഐ.എം സ്ഥാനാര്‍ഥികള്‍ക്ക്​ വോട്ട്​ ചെയ്യുക”എന്നായിരുന്നു പോസ്​റ്റ്​.

തൊട്ടുപിന്നാലെ മലയാളികള്‍​ പോസ്​റ്റിനടിയില്‍ കൂട്ടമായി എത്തി. ബിജെപി അനുഭാവികൾ എംബി രാജേഷിന്റെ ബീഫ് ഫെസ്റ്റിവലിന്റെ വാർത്താലിങ്കുകൾ ഇട്ട് ആഘോഷമാക്കി. അതേസമയം കോൺഗ്രസ് അനുഭാവികൾ മധ്യപ്രദേശില്‍ പശു രാഷ്​ട്രീയം പറഞ്ഞതിന്​ കമല്‍നാഥിനെ സംഘിയാക്കിയവര്‍ എവിടെപ്പോയെന്ന ആരോപണം യു.ഡി.എഫ്​ അണികള്‍ ഉയര്‍ത്തിയ​പ്പോള്‍ ഹിന്ദിയില്‍ ‘പശു’എന്നാല്‍ മൃഗമെന്നാണെന്നും അവയുടെ സംരക്ഷണത്തിനായി വോട്ട്​ ചോദിച്ചാല്‍ എന്താണ്​ പ്രശ്​നമെന്നും​ സി.പി.എം അണികള്‍ തിരിച്ചുചോദിച്ചു.

read also: കസ്റ്റഡിയില്‍ പീഡനം, നടുവേദന ഉളളത് പരി​ഗണിക്കുന്നില്ല, ; ശിവശങ്കര്‍ കോടതിയില്‍

ഇതോടെ കമന്റ് ബോക്സ് യുദ്ധക്കളമായിരിക്കുകയാണ്. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാസഖ്യത്തി​െന്‍റ ഭാഗമായാണ്​ ബിഹാറില്‍ ഇടതുപാര്‍ട്ടികള്‍ ജനവിധി തേടുന്നത്​. സി.പി.ഐ. എം.എല്‍- 19, സി.പി.ഐ -ആറ്​, സി.പി.എം-നാല്​ എന്നിങ്ങനെയാണ്​ ഇടതുപാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button