ലണ്ടന്‍: വ്യക്തമായ ഉപാധികളോടെ ടാങ്കര്‍ വിട്ടുനല്‍കാമെന്ന് ബ്രിട്ടണ് ഇറാനോട് വ്യക്തമാക്കി. സിറിയയിലേക്ക് എണ്ണ കടത്തുകയില്ലെന്ന് ഉറപ്പുനല്‍കിയാൽ മാത്രമായിരിക്കും ബ്രിട്ടണ് ടാങ്കര്‍ വിട്ടുനൽകുക. കഴിഞ്ഞയാഴ്ച ഇറാന്റെ എണ്ണടാങ്കര്‍ ബ്രിട്ടീഷ് നാവികര്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു പിടികൂടിയിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന സംശയത്തിലാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഗ്രേസ് വണ്‍ എന്ന സൂപ്പര്‍ ടാങ്കറിലെ നാല് ഇന്ത്യന്‍ ജീവനക്കാരെ ശനിയാഴ്ച ജാമ്യത്തില്‍ വിട്ടിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍ എന്നിവരെ വ്യാഴാഴ്ചയും രണ്ട് സെക്കന്‍ഡ് ഓഫീസര്‍മാരെ വെള്ളിയാഴ്ചയുമാണ് ജിബ്രാള്‍ട്ടര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments