സ്വന്തം കാലുകള്‍ കല്ല് കൊണ്ട് ഇടിച്ച് ഇല്ലാതാക്കി. അതു മുറിച്ചു മാറ്റിയപ്പോള്‍ ആ മനുഷ്യന്‍ അനുഭവിച്ചത് അത്യധികം ആനന്ദമാണ്. വിചിത്ര സംഭവം നടന്നത് യുകെയിലാണ്. ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖമുള്ളയാളാണിയാള്‍. സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം തന്റേതല്ല എന്ന തോന്നലാണ് ബോഡി ഐഡന്റിറ്റി ഇന്റഗ്രിറ്റി ഡിസോര്‍ഡര്‍. ജോണ്‍ (യഥാര്‍ഥ പേര് അല്ല) എന്നയാള്‍ക്ക് അഞ്ചോ ആറോ വയസുള്ളപ്പോള്‍ മുതല്‍ ഇടത് കാലിനോട് വെറുപ്പ് തോന്നിയിരുന്നു. എങ്ങനെയെങ്കിലും തന്റെ ശരീരത്തില്‍ നിന്നും ഇത് നീക്കം ചെയ്യണമെന്ന് അയാള്‍ ആഗ്രഹിച്ചു. പലതവണ ഡോക്ടറുമാരോട് ഇക്കാര്യം പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുമാറ്റാന്‍ സമ്മതിച്ചില്ല.
അവസാനം ജോണ്‍ ഒരു ആശുപത്രിക്ക് സമീപത്തുള്ള പാറയിടുക്കില്‍ പോയി കാലുകള്‍ കല്ലുകൊണ്ട് ആഞ്ഞ് ഇടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു. ഇതോടെ കാല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ല എന്ന അവസ്ഥയിലായി. കാല്‍ മുറിച്ചുമാറ്റിയതോടെ ഇത്രയും കാലം താന്‍ അനുഭവിച്ച മാനസികാസ്വാസ്ഥ്യത്തിന് അറുതി വന്നതായി ജോണ്‍ പറയുന്നു. ഒറ്റക്കാലന്‍ എന്ന വിളി താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും. തന്റെ മുറിഞ്ഞ് പോയ കാലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ താന്‍ സന്തോഷവാനാണെന്നും ഇയാള്‍ പറയുന്നു. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ ഈ സത്യം വെളിപ്പെടുത്തുന്നത്. മലമുകളിലേക്ക് കയറുന്നതിന്റെ ഇടയ്ക്ക് കാലുതെറ്റി ജോണ്‍ പാറയിടുക്കില്‍ വീണതാണെന്നാണ് ഭാര്യയുള്‍പ്പടെ ഇതുവരെ വിശ്വസിച്ചിരുന്നത്.
Post Your Comments