കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെയിസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. വീപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ലെന്നും കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ലെന്നും ആഷിഖ് അബു കുറിച്ചു. തെറ്റുതിരുത്തുക, പഠിക്കുക, പോരാടുക എന്നും പോസ്റ്റില്‍ ആഷിഖ് പറയുന്നു.
ഇടതുപക്ഷ അനുഭാവിയായ ആഷിഖ് അബു പഠനകാലത്ത് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനും വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇടതുപക്ഷ അനുകൂല നിലപാടുകളുമായാ സജീവമായി ഇടപെടുകയും ചെയ്യാറുണ്ട്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും എസ്എഫ്ഐക്കെതിരെ രംഗത്തെത്തിയിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ സെക്രട്ടറി നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയത്. ഇതേത്തുടര്‍ന്ന് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. യൂണിറ്റ് പിരിച്ചുവിടുമെന്ന് ദേശീയ പ്രസിഡന്റ് വി.പി.സാനു വ്യക്തമാക്കുകയും ചെയ്തിരുന്നു.
Post Your Comments