നയിക്കാന്‍ പ്രാപ്തിയുള്ള ഒരാളുടെ കീഴില്‍ സുരക്ഷിതരായി കഴിയാനാണ് മനുഷ്യന്‍ എന്നും ആഗ്രഹിക്കുന്നത്. ശിലായുഗത്തിലെ ആദിമമനുഷ്യന്‍ മുതല്‍ ഇതു തുടര്‍ന്നിട്ടുമുണ്ടാകും. അന്ന് ശാരീരികബലത്തിന്റെ അടിസ്ഥാനത്തിലാകാം വ്യക്തികള്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട് ബുദ്ധിശക്തിയും നേതൃപാടവവും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. എന്തായാലും ആ രീതിയുടെ ഏറ്റവും പരിഷ്‌കൃതരൂപമാണ് നമ്മുടെ തെരഞ്ഞെടുപ്പ്. ജനപ്രതിനിധികള്‍ തന്നെ ജനങ്ങളെ ഭരിക്കുന്ന അധികാരികളാകുന്ന മഹത്തായ ജനാധിപത്യവ്യവസ്ഥ മനുഷ്യകുലത്തിന് തന്നെ അഭിമാനകരമാണ്. പക്ഷേ ആ ജനാധിപത്യ വ്യവസ്ഥക്ക് ഒട്ടും ചേരാത്ത വിധത്തില്‍ ജനപ്രതിനിധികള്‍ പെരുമാറിയാലോ. അത്തരം കാഴ്ച്ചകളാണ് കുറെ നാളായി കര്‍ണാടകയില്‍ നിന്ന് കേള്‍ക്കുന്നത്.
കരുനീക്കങ്ങള്‍ക്ക് തുടക്കം ജൂണില്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 28ല്‍ 25 സീറ്റും നേടി ബിജെപി വന്‍വിജയമാണ് നേടിയത്. എന്നാല്‍ ഇതിന് പിന്നാലെ ജൂണ്‍ 30 മുതല്‍ എംഎല്‍എമാര്‍ ഓരോരുത്തരായി രാജി സമര്‍പ്പിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയസ്ഥിതി വഷളാകാന്‍ തുടങ്ങുകയായിരുന്നു. ജൂലൈ ആദ്യവാരമായപ്പോള്‍ ഭരണകക്ഷിയിലെ 9 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎഎസ് എംഎല്‍മാരുടെ രാജിവച്ചതോടെ സ്ഥിതി രൂക്ഷമായി. തുടര്‍ന്ന് ആകെ 14 എംഎല്‍മാര്‍ രാജിക്കത്ത് നല്‍കിയെങ്കിലും ഇതില്‍ 9 പേരുടെ കത്തുകള്‍ സ്പീക്കര്‍ തള്ളുകയും ചൈയ്തു. രാജിക്കത്ത് നല്‍കിയ എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടല്‍ റിസൈന്‍സില്‍ വാസം തുടങ്ങി. ഇവരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി ശിവകുമാറിനെയും ജെഡിഎസ് നേതാക്കളായ ജി ടി ദേവഗൗഡയേയും ശിവലിംഗ ഗൗഡയേയും പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയിലെത്തുകയും ഹോട്ടല്‍ പരിസരത്ത് പൊലീസിന് നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ടി വരികയും ചെയ്തു.
സുപ്രീംകോടതിയുടെ ഇടപെടല്‍
ഇതിനിടെ രാജിക്കത്ത് നല്‍കിയിട്ടും സ്പീക്കര്‍ സ്വീകരിച്ചില്ലെന്ന വിമതരുടെ പരാതിയില്‍ ജൂലൈ പതിനൊന്നിന് സ്പീക്കര്‍ക്ക് വീണ്ടും രാജിക്കത്ത് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇവര്‍ രാജി നല്‍കിയെങ്കിലും ഇത് ഉടന്‍ സ്വീകരിക്കാനകില്ലെന്ന നിലപാടാണ് സ്പീക്കര്‍ കെ ആര്‍ രമേശ് തകുമാര്‍ സ്വീകരിച്ചത്. അതേസമയം എഎല്‍െമാരുടെ രാജിക്കത്തില്‍ ചൊവ്വാഴ്ച്ച വരെ തീരുമാനമെടുക്കരുതെന്നും സംസ്ഥാനത്ത് തത് സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ഇതിനിടെ അഞ്ച് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നതാണ് ഹര്‍ജിയിലെ ഇവരുടെ ആവശ്യം. വിമതരെ അനുനയിപ്പിക്കാനുള്ള അടിയന്തരനടപടികളാണ് കോണ്‍ഗ്രസ് നേതൃത്വം. നഅതേസമയം വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യതകള്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ്- ജെഡിഎസ് ക്യാമ്പിന് പ്രതീക്ഷയേറി. എം.ടി.ബി നാഗരാജുവുമായി കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്.
വിമതര്‍ ഉല്ലാസത്തില്‍
ഇത്രയും വലിയ പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മുംംബൈയിലുള്ള വിമത എംഎല്‍എമാര്‍ ഉല്ലാസജീവിതത്തില്‍. എംഎല്‍എമാരില്‍ ചിലര്‍ പ്രാദേശിക വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും രുചിഭേദങ്ങളറിയാന്‍ പുതുമയുള്ള ഫൈവ് സ്റ്റാര്‍ ഭക്ഷണം തെരഞ്ഞുമാണ് വെള്ളിയാഴ്ച്ച ചെലവഴിച്ചത്. ചിലര്‍ ഷോപ്പിംഗിനും സമയം കണ്ടെത്തി. പ്രസിദ്ധമായ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച ചില എംഎല്‍എമാര്‍ ഉച്ചഭക്ഷണത്തിനായി ദക്ഷിണേന്ത്യന്‍ റെസ്റ്റോറന്റ് ബാറായ ദക്ഷിണ കള്‍ച്ചര്‍ കറിയിലും മറാത്തി -കൊങ്കണി ഫുഡ് ജംഗ്ഷനായ ‘ദിവാ മഹാരാഷ്ട്രലും എത്തി. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് റെസ്റ്റോറന്റുകളും ബിസിനസ്‌കാരനായ ഡോ. സുഹാസ് അവ്ചാറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. അഞ്ച് എംഎല്‍എമാര്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ആസ്വദിച്ചുവെന്ന് അവ്ചാറ്റ് പറഞ്ഞു. ആന്ധ്ര ചിക്കന്‍, ടെന്‍ഡര്‍ കോക്കനട്ട് കശുവണ്ടി സുകെ ഭാജി, വെജ് കൊസുമ്പോ, റാവാസ് ഗോവന്‍ കറി, ബ്രൗണ്‍ റൈസ്, സോള്‍കാഡി തുടങ്ങിയ വിഭവങ്ങളാണ് ഓര്‍ഡര്‍ ചെയ്തത്. അതേസമയം ആരും ആല്‍ക്കഹോള്‍ ഓര്‍ഡര്‍ ചെയ്തില്ലെന്നും റെസ്റ്റോറന്റ് ഉടമ വ്യക്തമാക്കി.
ജനാധിപത്യത്തിന് നാണക്കേട്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നടക്കുന്ന സംഭവങ്ങളാണിത്. എന്തുമാത്രം ലജ്ജാകരമായ അവസ്ഥയിലൂടെയാണ് ജനപ്രതിനിധികള്‍ കടന്നുപോകുന്നതെന്നോര്‍ക്കുക. ജനാധിപത്യം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും ജനങ്ങള്‍ക്ക് ഉറപ്പാക്കാതെ രാജിനാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ് ഒരുപറ്റം ജനപ്രതിനിധികള്‍. ജനക്ഷേമം എന്ന വാക്കുപോലും മറന്ന് കപടനാട്യങ്ങളും വാഗ്ദാനങ്ങളുമായി ജനങ്ങളെ വഞ്ചിച്ച് അധികാരത്തിലെത്തി സമ്പാദിച്ച കോടികള്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച് ആഘോഷിക്കുന്നവരോട് എന്തുപറയാന്‍. ചെറിയ വരുമാനമുള്ളവര്‍ വലിയ ചെലവ് നടത്തുന്നുവെങ്കില്‍ അവന്‍ അപഹരിക്കുന്നുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ ആചാര്യ ചാണക്യന്‍ ചൂണ്ടിക്കാണിക്കുന്നു.തങ്ങളോടുള്ള ആദരവും അനാദരവും മനസിലാക്കി നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുകയും അതുവഴി ഭരണം ജനകീയമാക്കാന്‍ ശ്രമിക്കുകയും ചെയ്ത പഴയ ഭരണാധികാരികളെ നമ്മുടെ ജനപ്രതിനിധികള്‍ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍. അര്‍ഹതയോ യോഗ്യതയോ ഇല്ലാതെ കൊടിയുടെ നിറത്തിന്റെയും ചിഹ്നങ്ങളുടെയും പേരില്‍ അധികാരത്തിലെത്തുന്നവര്‍ക്ക് ജനക്ഷേമമല്ല ലക്ഷ്യം എന്ന് കര്‍ണാടത്തിലെ സംഭവവികാസങ്ങള്‍ വിളിച്ചുപറയുകയാണ്.
Post Your Comments