വിവിധ തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എണ്ണിയാലൊടുങ്ങാത്ത പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക് ജന്മം നല്കിയ കലാലയം. പാട്ടും ചര്‍ച്ചകളും നവോത്ഥാന ചിന്തകളുമായി ഒരു കാലത്ത് നാടിന്റെ അഭിമാനമായിരുന്ന കലാലയത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. കോളേജിലൊരു ഇടിമുറിയുണ്ട്. പിന്നെ ഇടിമുറിക്കാരുടെ സദാചാര പട്രോളിംഗും! കോളേജില്‍ പഠനാന്തരീക്ഷമില്ലെന്ന് കാട്ടി ഒരു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കോളേജ് മാറിപ്പോവുകയും ചെയ്തിട്ട് ഒരു മാസം പോലും ആകുന്നതിന് മുമ്പാ ണ് പുതിയ സംഭവം.
രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനുമാണ് കാമ്പസിലൂടെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കളുടെയും സില്‍ബന്ധികളുടെയും റൗണ്ടടി. യൂണിറ്റ് സെക്രട്ടറി നിസാമാണത്രേ നേതാവ്. മരച്ചുവട്ടില്‍ ഇരിക്കുക, ക്ലാസില്‍ ജനലിലോ മേശപ്പുറത്തോ ഇരിക്കുക, കാന്റീനില്‍ പാട്ട് പാടുക, പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇടകലര്‍ന്നിരിക്കുക ഇതൊക്കെ കണ്ടു കഴിഞ്ഞാല്‍ ഈ ടീംസിന് പിടിക്കില്ല. പെണ്‍കുട്ടികള്‍ മോഡേണായി വസ്ത്രം ധരിച്ചെത്തിയാല്‍ ഹാലിളകുന്നവരും കൂട്ടത്തിലുണ്ട്. പിന്നെ വാണിംഗായി വിരട്ടലായി. എതിര്‍ത്താല്‍ അടി വീഴും. പിന്നെയും എതിര്‍ത്താല്‍ ഇടിമുറിയിലേക്കു കൊണ്ടുപോയി ’ചികിത്സിക്കും” ഇതിനായി പ്രത്യേക ആയുധങ്ങളും അവിടെയുണ്ട്.
അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ നിറുത്തിപൊക്കോ എന്ന നിലപാടാണ് കുട്ടി നേതാക്കള്‍ക്ക്. അതിനാല്‍ തന്നെ കൊഴിഞ്ഞ് പോക്കും നിരവധിയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു.ഇവിടെ തിരഞ്ഞെടുപ്പില്ല. എസ്.എഫ്.ഐയെ പേടിച്ച് ആരും നോമിനേഷന് പോലും കൊടുക്കില്ല. ഇടതു സംഘടനയായ എ.ഐ.എസ്.എഫ് അംഗങ്ങള്‍ നോമിനേഷന് കൊടുത്താലും തല്ലുറപ്പാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍ പെട്ടവരൊക്കെ കോളേജിലുണ്ട്. ആരും കമാ എന്നു മിണ്ടില്ല. കോളേജിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതി പറയാമെന്ന് വിചാരിച്ചാല്‍, സെല്ലിലെ പ്രധാനികള്‍ ഇടതുപക്ഷ സംഘടനയിലെ അദ്ധ്യാപകരാണെന്നും നീതി കിട്ടില്ലെന്ന് ഉറപ്പെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
നവോത്ഥാന ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സംഘടനയിലെ നേതാക്കളാകട്ടെ കപടസദാചാരത്തിന്റെ കാവലാളാകുന്ന സംഭവങ്ങള്‍ നിരവധിയാണ്. വസ്ത്ര സ്വാതന്ത്ര്യത്തിനായി 2015ല്‍ പെണ്‍കുട്ടികള്‍ക്ക് ഇവിടെ പ്രതിഷേധിക്കേണ്ടി വന്നു. 2017 ഫെബ്രുവരിയില്‍ പെണ് സുഹൃത്തിനൊപ്പം ക്ലാസ് മുറിയിലിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമൊക്കെ ചിലതുമാത്രം. എന്നാല്‍ നേതാക്കള്‍ക്ക് അടുപ്പമുള്ള ചിലര്‍ക്ക് എന്തുമാകാമെന്ന നിലയാണ് കാമ്പസിലുള്ളത്. അവര്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതായി പരാതിവന്നാല്‍ തമാശയായി കാണും.
കല , സാംസ്കാരികം , രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലെ പുത്തന്‍ ആശയങ്ങളുടെ വിളനിലമായിരുന്നു ഒരു കാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, വി. മധുസൂദനന് നായര്‍, ഷാജി എന്‍. കരുണ്‍, ലെനിന് രാജേന്ദ്രന്, കെ.ആര്. നാരായണന്, ആര്. ശങ്കര്‍, നരേന്ദ്ര പ്രസാദ്..തുടങ്ങിയ മഹാ വ്യക്തിത്വങ്ങൾ പഠിച്ചു പോയ കലാലയത്തിനാണ് ഇന്നീ ഗതി.
Post Your Comments