KeralaLatest NewsNews

നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്ളക്സ്: കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പരാതി

കൊല്ലം: നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്‌ളക്‌സ് സ്ഥാപിച്ചതിന് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ പരാതി. ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. എബിവിപിയാണ് പരാതി നൽകിയത്.

Read Also: സെക്‌സിന്റെ 12 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ , പ്രായം കുറവ് തോന്നാനും ആയുസ് കൂട്ടാനും ഒരു അത്ഭുത മരുന്ന്

കോളേജിനുള്ളിൽ കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ ചവറ ഏരിയ കമ്മിറ്റി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്. ആർഎസ്എസിനെതിരെ കൊലവിളി മുഴക്കിക്കൊണ്ടുള്ള സന്ദേശങ്ങളുള്ള ഫ്‌ളക്‌സും ഇക്കൂട്ടത്തിലുണ്ട്.

നീതിദേവതയെ തീർത്തും വികലമായി ചിത്രീകരിച്ച് കൊണ്ടുള്ളതാണ് മറ്റൊരു ഫ്ളക്സ്. നീതിദേവത എന്ന സങ്കല്പത്തെ തീർത്തും അവഹേളിക്കുന്ന തരത്തിലുള്ള ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് എബിവിപി വ്യക്തമാക്കി.

Read Also: സെക്‌സിന്റെ 12 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ , പ്രായം കുറവ് തോന്നാനും ആയുസ് കൂട്ടാനും ഒരു അത്ഭുത മരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button