
കുവൈറ്റ് സിറ്റി : ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്ഥത്തിൽ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. അല്‍ മെഹ്‍ബുലയില്‍ ശനിയാഴ്ച പുലര്‍ച്ചെ നിരവധിപ്പേര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്നവര്‍ പുകശ്വസിച്ച് അവശരായിരുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 12 പേരെ അഗ്നിശമന സേന രക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments