
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐയുടെ ആക്രമണത്തിനിരയായ അഖിലിന്റെ ശസ്ത്രക്രിയ പൂർണം. ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ അഖിലിനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments