
ബെംഗുളൂരു: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് രേഖകള്‍ ചമച്ചു എന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയിയാണ് പിടിയിലായത്. ബെംഗുളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസില്‍ നേരത്തേ അറസ്റ്റ് ചെയ്ത തേവര കോന്തുരുത്തി സ്വദേശി ആദിത്യന്റെ സുഹൃത്താണ് വിഷ്ണു. കൊച്ചിയിലെത്തിച്ച വിഷ്ണുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Post Your Comments