മുംബൈ : കാണാതായ 16കാരൻ മരിച്ചു, മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മുബൈയിലെ വന്റൈയിൽ ആറൈ കോളനി ദിന്‍രാജ് ഉബസ്ദെ(16)യാണ് മരിച്ചത്. ദിന്‍രാജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ജൂലൈ മൂന്നിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കവെ വന്റൈയിലെ ഒരു പാടത്ത് നിന്ന് ദിന്‍രാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാടത്ത് പണിയെടുക്കാനെത്തിയ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. ദിന്‍രാജ് നിരന്തരമായി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി അമ്മ പോലീസിനോട് പറഞ്ഞിരുന്നു.
ദിന്‍രാജിന്റെ പേരില്‍ ക്രിമിനല്‍കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നു വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Post Your Comments