KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: പ്രിന്‍സിപ്പാളിന്റെ പ്രതികരണം ഇങ്ങനെ

മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ സ്വദേശിയുമായ അഖിലിനാണ് സംഘര്‍ഷത്തില്‍ കുത്തേറ്റത്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പാള്‍. സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ കോളേജ് അധികൃതരോ പോലീസോ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ സ്വദേശിയുമായ അഖിലിനാണ് സംഘര്‍ഷത്തില്‍ കുത്തേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ മാറ്റും. അഖിലിന്റെ നെഞ്ചില്‍ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാല്‍ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം അഖിലിനെ ഒന്നര വര്‍ഷം മുമ്പും എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചിരുന്നുവെന്ന് കുത്തേറ്റ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ചന്ദ്രന്‍ പറഞ്ഞു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്എഫ്‌ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button