സാധാരണ 9 മുതല്‍ 14 മാസം വരെയുള്ള കുഞ്ഞുങ്ങളാണ് ഇങ്ങനെ എപ്പോഴും വിരല്‍ ചൂണ്ടുന്നത്. കുഞ്ഞുങ്ങള്‍ ഒരു വസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്നത് സ്പര്‍ശിക്കാന്‍ വേണ്ടിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കാന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചതിന് ശേഷം അവരുടെ കൈകളിലെ ചലനം നോക്കിയാണ് പഠനം നടത്തിയത്. പാരീസല്‍ 18 മാസം വരെ പ്രായമുളള കുഞ്ഞുങ്ങളിലാണ് ഈ പഠനം നടത്തിയത്.
അടുത്ത് നില്‍ക്കുന്ന ആളുടെ ശ്രദ്ധ മറ്റൊരു സ്ഥലത്തേക്ക് തിരിക്കാനും കുട്ടികള്‍ ഇങ്ങനെ വിരല്‍ ചൂണ്ടുമെന്നും ഗവേഷകര്‍ പറയുന്നു. അതുപോലെ തന്നെ മുതിര്‍ന്നവര്‍ കൈ ചൂണ്ടുന്ന സ്ഥലത്തേക്ക് കുഞ്ഞുങ്ങള്‍ നോക്കുമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങള്‍ ഒരു സ്ഥലത്തേക്ക് തന്നെ കൈ ചൂണ്ടുന്നത് അവിടേക്ക് എത്താന്‍ വേണ്ടിയാണ് എന്നാണ് ചില ഗവേഷകര്‍ പറയുന്നത്.
Post Your Comments