
കാസര്‍കോട്: ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കള്‍ക്ക് ജിഎസ്ടി പിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു സ്‌ക്രാപ്പ് വ്യാപാരികള്‍ 48 മണിക്കൂര്‍ പണിമുടക്കിലേക്ക്. പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ 10 മുതല്‍ രണ്ട് ദിവസം ജില്ലയില്‍ അടച്ചിടുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ സംഘടനാ നേതാക്കള്‍ അറിയിച്ചു. അന്നേദിവസം ജിഎസ്ടി ഓഫീസിലേക്ക് പാ്‌ഴ്വസ്തു നിറയ്ക്കല്‍ സമരവും സെക്രട്ടറിയറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തും. ഉപയോഗത്തിന് ശേഷം കളയുന്ന ഇരുമ്പ്, പ്ലാസ്റ്റിക്, പേപ്പര്‍, കുപ്പി തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും ജിഎസ്ടി ചുമത്തിയതോടെ സ്‌ക്രാപ്പ് വ്യാപാരികള്‍ പ്രതിസന്ധിയിലാണ്.
ഇരുമ്പു സാധനങ്ങള്‍ക്ക് 18 ശതമാനവും പേപ്പര്‍ പാഴ് വസ്തുക്കള്‍ക്ക് 13 ശതമാനവും പ്ലാസ്റ്റികിന് അഞ്ച് ശതമാനവും ജിഎസ്ടി ചുമത്തി. പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ലൈസന്‍സ് നടപടികള്‍ സുതാര്യമാക്കുക, ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ആരോഗ്യം, കുടുംബക്ഷേമം, വിദ്യാഭ്യാസ പരിരക്ഷ എന്നിവ ഉറപ്പാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണം, അന്യരാജ്യങ്ങളില്‍ നിന്നുള്ള പാഴ്വസ്തു ഇറക്കുമതി അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
Post Your Comments