മാഞ്ചസ്‌റ്റര്‍: മഴ മൂലം ഇന്നലെ ഉപേക്ഷിച്ച ഇന്ത്യ- ന്യൂസീലൻഡ് സെമി ഇന്ന് പുനഃരാരംഭിക്കുന്നത് 46.1 ഓവറില്‍ നിന്നും. മഴയെത്തുടര്‍ന്ന് മത്സരം 20 ഓവറെങ്കിലും ആക്കി ചുരുക്കി ഇന്നലെത്തന്നെ വിജയികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഒഴിയാതെ നിന്ന മഴ ആരാധകർക്ക് തുണയായി. 20 ഓവറാക്കി ചുരുക്കിയിരുന്നെങ്കില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 148 റണ്‍സ് ഇന്ത്യ പിന്തുടരേണ്ടി വന്നേനെ. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മത്സരം അടുത്ത ദിവസത്തേക്കു മാറ്റുന്നത് ഇതു രണ്ടാം തവണയാണ്. നേരത്തെ ഇംഗ്ലണ്ടില്‍ തന്നെ നടന്ന 1999 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴയെത്തുടര്‍ന്ന് രണ്ടാം ദിവസത്തേക്ക് മാറ്റിവെച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്‌ടത്തില്‍ 211 റണ്‍സ് എടുത്തുനില്‍ക്കെയാണ് മഴയെത്തിയത്. റോസ് ടെയ്‍ലർ (65), ടോം ലാഥം (മൂന്ന്) എന്നിവരാണ് ക്രീസിൽ. മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരാണ് പുറത്തായത്.
Post Your Comments