കൊച്ചി : പോക്‌സോ കേസുകൾക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ തീരുമാനമായി. എറണാകുളത്താണ് കോടതി വരുന്നത്.ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ കോടതിയിൽ ഉണ്ടാകും.നിർത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലിൽ നിന്നും പുനർവിന്യാസത്തിലൂടെയാണ് 10 തസ്തികകൾ കണ്ടെത്തുക. നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയിൽ പ്രത്യേകമായി വിചാരണ ചെയ്യാനും തീരുമാനമായി.
കേരളത്തിൽ പോക്‌സോ കൂടുതലാകുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണ് പ്രത്യേക കോടതി രൂപീകരിച്ചത്. കൂടാതെ ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരുടെ ഓണറേറിയം 12,000 രൂപയിൽ നിന്നും 18,000 രൂപയായും മുഴുവൻ സമയ ചെയർമാൻമാരുടെ ഓണറേറിയം 20,000 രൂപയിൽ നിന്നും 25,000 രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചു. കേരള ഹൈക്കോടതി സർവ്വീസിലെ ജീവനക്കാരുടെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു.
Post Your Comments