Latest NewsIndia

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു: വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസ്

തനിക്കെതിരെ കേസ് എടുത്ത വിവരത്തെ കുറിച്ച് അറിയില്ലെന്ന് അനിത

ഹൈദരാബാദ്: തെലുങ്കാനായില്‍ മര്‍ദനത്തിനിരയായ വനം വകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെ ജാതീയ അധിക്ഷേപത്തിന് കേസ്. വൃക്ഷം തൈ നടുന്ന പദ്ധതിയുടെ ബോധവല്‍ക്കരണത്തിനായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥ ചോലെ അനിതയെ ടി ആര്‍ എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ അനിത നല്‍കിയ പരാതിക്കു പിന്നാലെയാണ് ആദിവാസി വനിത ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചുവെന്നു കാട്ടി സര്‍സാല സ്വദേശിനിയായ നയിനി സരോജയാണ് അനിതയ്ക്കും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി നല്‍കിയത്. പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സത്യനാരായണയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വകുപ്പിന്റെ പദ്ധതി നിര്‍വഹണത്തിനായി ഗ്രാമത്തില്‍ എത്തിയ അനിതയേയും സംഘത്തിനേയും  ടി ആര്‍ എസ് നേതാവ് കൊനേരു കൃഷ്ണ റാവുവും സംഘവും അനിതയെ മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടര്‍ന്ന് അനിത അക്രമികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ തനിക്കെതിരെ കേസ് എടുത്ത വിവരത്തെ കുറിച്ച് അറിയില്ലെന്ന് അനിത പറഞ്ഞു.
എഫ്‌ഐ ആറിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. താന്‍ ആരെയും അധിക്ഷേപിച്ചു സംസാരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button