
തിരുവനന്തപുരം : സഭാതര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം വീണ്ടും പാളി. മന്ത്രിസഭാഉപസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ നിലപാടെടുത്തു. സുപ്രീംകോടതി വിധി അനുസരിക്കാത്തവരുമായി ചര്‍ച്ചയ്ക്കില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തോഡോക്സ്- യാക്കോബായ സഭാകളെ സര്‍ക്കാര്‍ വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു .
മന്ത്രിസഭാ ഉപസമിതി മറ്റെന്നാള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനാണ് ഉദ്ദേശിച്ചത്. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട കട്ടച്ചിറ, വരിക്കോലി പള്ളി കേസുകള്‍ പരിഗണിക്കവേ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറിയേയും രൂക്ഷമായി സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
വിധി നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച പശ്ചാത്തലത്തില്‍ മന്ത്രിസഭാഉപസമിതിക്ക് പ്രസക്തിയില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്. പള്ളിത്തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു .
സുപ്രീം കോടതി വിധിയെ ഓര്‍ത്തഡോക്സ് വിഭാഗം വളച്ചൊടിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിനിടെ സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഉദാസീനത കാണിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും സഭ പറഞ്ഞു.എന്നാല്‍ പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
Post Your Comments