KeralaLatest News

അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് സര്‍ക്കാരല്ലെന്നും റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. വില വർദ്ധനവിനെ ന്യായീകരിക്കുന്നില്ല. അഞ്ച് വര്‍ഷത്തേക്ക് ഒരു സാധനത്തിനും വില കൂടില്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ലെന്നും ബി.ജെ.പി ഭരിക്കുന്ന ഒരു രാജ്യത്ത് അങ്ങനെ പറയാൻ സാധിക്കില്ലെന്നും കാനം വ്യക്തമാക്കി. സബ്സിഡി നല്‍കുന്ന 13 ഉത്പന്നങ്ങള്‍ക്ക് സിവില്‍ സപ്ളൈസ് കോര്‍പറേഷനില്‍ വില കൂട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button