എറണാകുളം: സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ നിരക്ക് കുറച്ച് രാത്രി പീക്ക് സമയത്തെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാലും സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം വീടുകളും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറിയതിനാല്‍ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാനാവും. രാത്രിയില്‍ വൈദ്യുതി ഉപയോഗം കൂടിയതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് പ്രേരിപ്പിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു.
Post Your Comments