KeralaLatest News

പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പ്രതിസന്ധിയില്‍; പകുതിയിലധികവും പ്രവര്‍ത്തനരഹിതമായ യന്ത്രങ്ങള്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഡയാലിസിസ് രോഗികളുടെ ദുരിതത്തിന് അറുതിയില്ല. ആകെയുള്ള 28 ഡയാലിസിസ് യന്ത്രങ്ങളില്‍ പകുതിയോളം യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചിട്ട് മൂന്ന് മാസത്തിലേറെ പിന്നിട്ടു. നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസിനായി ഇവിടെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.

ഡയാലിസിസിനായി ദിവസവും നൂറിലധികം രോഗികളാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകളുള്‍പ്പെടെ മഞ്ചേശ്വരം മുതല്‍ തലശ്ശേരി വരെയുള്ള രോഗികളുടെ പ്രധാന ആശ്രയകേന്ദ്രമാണ് ഇവിടുത്തെ ഡയാലിസിസ് യൂണിറ്റ്. ആകെയുള്ള 28 യന്ത്രങ്ങളില്‍ പന്ത്രണ്ടെണ്ണവും കാലാവധി കഴിഞ്ഞ് തകരാറിലായ അവസ്ഥയിലാണ്. ഇപ്പോള്‍ തകരാറിലായ യന്ത്രങ്ങള്‍ക്ക് പകരം എത്തിച്ചാല്‍ പോലും രോഗികളുടെ എണ്ണമനുസരിച്ച് തികയില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളില്‍ കൂടുതലും കാലാവധി കഴിയാറായവയുമാണ്. പുതിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ താല്‍ക്കാലിക പ്രതിസന്ധി മാത്രമാണുള്ളതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button