Latest NewsIndia

രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും

ഡൽഹി : രാഹുല്‍ ഗാന്ധി ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും.ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിലാണ് രാഹുൽ ഹാജരാകുന്നത്. മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് എംഎൽഎ കേസ് നൽകിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോളാറില്‍ വെച്ചായിരുന്നു രാഹുലിന്‍റെ വിവാദപരാമര്‍ശം. ഇതേ പരാമർശത്തിന് ബിഹാർ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ പട്ന കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു. ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്.

‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നാണ് രാഹുൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button