ബെംഗുളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവകാശവാദവുമായി ബിജെപി രംഗത്ത്. അടുത്ത ആഴ്ച സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടുതല്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ണാടക ബിജെപി നേതൃത്വം പറഞ്ഞു. ബിജെപി നേതാവ് ശോഭാ കരന്തലജെയാണ് പ്രതീക്ഷ പ്രകടിപ്പിച്ചത്.
Post Your Comments