Latest NewsKerala

കള്ള കര്‍ക്കിടകം കേള്‍ക്കാന്‍ പോകുന്ന പുതിയ രാമായണം- അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സന്ദീപാനന്ദഗിരി അബ്ദുള്ളക്കുട്ടിയെ പരിഹസിച്ച് രംഗത്തെത്തിയത്. അബ്ദുള്ളക്കുട്ടി മാപ്പിള രാമായണം പറയുന്ന വീഡിയോ വാട്‌സ്ആപിലൂടെ ലഭിച്ചപ്പോഴാണ് സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

‘രാമായണം പ്രഭാഷണ പരമ്പര കുറച്ചു കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്നു,
യോഗവാസിഷ്ഠത്തിലൂടെ വാത്മീകിരാമായണവും വ്യാസരാമായണവുംഒപ്പം ഗോസ്വാമി തുളസീദാസിന്റെ രാമചരിത മാനസവും അല്പം കമ്പരാമായണവും എല്ലാം ഒരുമിച്ച് ഒരേ വേദിയില്‍,തൃശൂര്‍ ലളിതകലാ അക്കാദമി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.പ്രഭാഷണം മനസ്സില്‍ ഏകദേശം ഒരു രൂപം പ്രാപിക്കുമ്പോഴാണ് ഒരു ഇടിത്തീപോലെ വാട്‌സാപ്പിലേക്ക് പ്രിയ സുഹൃത്ത് ഇതയച്ചുതന്നത്.
കള്ള കര്‍ക്കിടകം കേള്‍ക്കാന്‍ പോകുന്ന പുതിയ രാമായണം.
അമ്പലത്തിലെ അകാല്……….
ആനകളേയും തെളിച്ചുകൊണ്ട് ഇനിയും നീ……………
ശുഭരാത്രി,
ധ്വജ പ്രണാമം……..’
എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

https://www.facebook.com/swamisandeepanandagiri/videos/871860576527534/?__xts__%5B0%5D=68.ARAfETPpudiLQfxzu3Pjij20riR9U5Knrz8ld4Bu03H2wjylJPbrJgqvFjG9vzhnodOtL3-X5NfXu2HD27ZmpSl-8AS8SXH38ei5PjlKjGtoH57pCw7GMhonzz93Drb-j0kKmTNcspuPlawLtG2X9rnZuTXBZbLYMECqDFoxjOOHDs-j3dmt9cOLwYMNWUVhyuIr1mYIfF22SBKdlYsWfY-_V_N3xqV_Xu07i3VLAi8JnnyEJSM26IBlZkwB6fVcEZ0WzA3Ivblnz8zw0YqIWiXN_snTCwqm7Hx1VfnlmMkZzlsCSHS5HwgB1_0APvdvklSUTwY3BpxVX4NCaJ7yX_X81Yk_M45ptK40gQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button